Sunday 24 June 2012

...ഓരോ ജന്മത്തിനും ഓരോ ഉദ്ദേശങ്ങള്‍ ഉണ്ട്....പടച് ഭൂമിയിലേക്ക്‌ വിടും മുന്പ് സകല ചരാചരങ്ങളുടെയും നെറ്റില്‍ പതിപ്പിക്കുന്ന മുദ്ര....തലേല്‍ വര... അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ
ചുവരുകളില്‍ വരച്ചുണ്ടാകിയ പ്ലാനുകള്‍...അതിലൊന്നാണ് എന്റെ കടലാസ് കൊട്ടാരം.......


                     ഞാന്‍  എന്റെ അത്മാവുമായ് പ്രണയത്തിലായിരുന്നു...... തീവ്രമായ പ്രണയം ...അതിന്റെ ചൂടില്‍ ജീവിച് തീര്‍ക്കുവാന്‍ കൊതിച്ച ഞാന്‍.....അതിനായി ഞാന്‍ തീര്‍ത്തതാണ് എന്റെ
കടലാസുകൊട്ടരം.....


     ....വാക്കുകളും പ്രവൃത്തികളും ഞാനറിയാതെ എന്നില്‍ നിന്നും വഴുതിവീഴുമ്പോള്‍ ഞാന്‍ അതിശയിച്ചിരുന്നു ...എല്ലാവരെയും പോലെ......ആത്മാവിനെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പരാജയപെട്ടു....... നിരാശയായി....പക്ഷെ പിന്നെടെപ്പോഴോ  ഞാന്‍ അറിയാതെ എന്നെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ആ പ്രതിഭാസത്തിനോട്  ഒരു ആരാധന.....കൌതുകത്തോടെ വീക്ഷിക്കുവാനുള്ള ഒരു കൊതി.... അതെപ്പോഴോ പ്രണയമായി മാറുകയായിരുന്നു...."എന്റെ ഉത്പത്തിക്കും മുന്പ് എന്നില്‍ നിറയ്ക്കപെട്ട നിന്നെയല്ലാതെ മറ്റെന്തിനെയാണ് എനിക്ക് സ്നേഹിക്കുവാന്‍ കഴിയുക?"



....കാറ്റും മഴയും എന്നോട് ചോദിച്ചു ഞങ്ങളെക്കാളധികം നിങ്ങള്‍ സ്നേഹിക്കുനുണ്ടോ എന്ന്.....ഈ പ്രകൃതി മുഴുവന്‍ എന്നോട് ചോദിച്ചു ...കളിയാക്കി ചിരിച്ചു....ഞാന്‍ തലകുനിച്ചു..... മൂകമായ പ്രണയം ലജ്ജിച്ചു നിന്നു  ....എങ്കിലും സഖേ.....ഒരുനാള്‍ ഏതോ ശ്മശാനത്തിന്റെ ഇരുളില്‍ ഞാന്‍ ഉറങ്ങുമ്പോള്‍ കാറ്റും  മഴയും പൊലിഞ്ഞു പോയിരുന്നു..... പ്രകൃതി തന്നെയും നിശ്ചലമായിരുന്നു...എന്നിട്ടും എന്നില്‍ പ്രണയം നിറഞ്ഞു തന്നെ നില്കുകയായിരുന്നു........പ്രണയിക്കുകയായിരുന്നു ഞാനും എന്‍ ആത്മാവും........